vote

പത്തനംതിട്ട : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്നുവരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. പത്രികകൾ വരണാധികാരിയായ ജില്ലാ കളക്ടർക്ക് രാവിലെ 11 മുതൽ സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന അഞ്ചിന് നടക്കും. പത്രിക പിൻവലിക്കാനുള്ള തീയതി എട്ടാണ്. ഇടതു സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്ക്, കോൺഗ്രസ് സ്ഥാനാർത്ഥി അനിൽ ആന്റണി, എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ.ആന്റണി എന്നിവരാണ് പത്രിക സമർപ്പിച്ചവർ.