തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ‘പ്രതീക്ഷ’ ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ലോക ഓട്ടിസം ബോധവത്കരണ ദിനം - ‘ഓസം കളേഴ്സ് 24’ ആഘോഷിച്ചു. ‘പ്രതീക്ഷാ’ ചൈൽഡ് ഡവലപ്പ്മെന്റ് സെന്റർ മേധാവി ഡോ. മഞ്ജു ജോർജ് ഇലഞ്ഞിക്കൽ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളെയും മാതാപിതാക്കളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച ഓസം കളേഴ്സ് വോക്കത്തോൺ ചലച്ചിത്ര താരം ബിജുക്കുട്ടൻ ഫ്ളാഗ് ഓഫ് ചെയ്തു. ആർച്ച് ബിഷപ്പും പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി രക്ഷാധികാരിയുമായ ഡോ.തോമസ് മാർ കൂറിലോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ.സി.വി വടവനയെ ആദരിച്ചു. പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സി.ഇ.ഒ റവ. ഡോ. ബിജു വർഗീസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റവ.ഫാ. മാത്യു തുണ്ടിയിൽ, മെഡിക്കൽ ഡയറക്ടർ ഡോ.ഏബ്രഹാം വർഗീസ് എന്നിവർ പ്രസംഗിച്ചു