arun
അഡ്വ.സി.എ അരുൺകുമാർ ചെങ്ങന്നൂർ ആർ.ഡി.ഒ മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിക്കുന്നു

ആലപ്പുഴ: മാവേലിക്കര ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സി.എ അരുൺകുമാർ ചെങ്ങന്നൂർ ആർ. ഡി.ഒ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു . മന്ത്രിമാരായ കെ.എൻ ബാലഗോപാൽ , പി.പ്രസാദ്,സജി ചെറിയാൻ , ജോബ് മൈക്കിൾ എം.എൽ.എ എന്നിവരും കൂടെ ഉണ്ടായിരുന്നു . രാവിലെ ചെങ്ങന്നൂരിലെ കേന്ദ്ര ഇലക്ഷൻ കമ്മറ്റി ഓഫിസിൽ നിന്ന് എൽ.ഡി.എഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് പത്രിക സമർപ്പണത്തിനെത്തിയത് .യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷും

എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാലയും ഇന്ന് പത്രിക നൽകും.