03-changalil-krishnapilla

അടൂർ : കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവും കർഷക തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന ചാങ്ങേലിൽ കൃഷ്ണപിളള അനുസ്മരണം നടന്നു. എൽ.ഡി.എഫ് പെരിങ്ങനാട് തെക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽസ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും സി.പി.എം ഏരിയ കമ്മിറ്റി അംഗം എ. ടി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.ഡി. ഉദയൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ ഷാജി തോമസ്, ജോർജ്ജ് ശാമുവേൽ, ടി.എൻ. ഗോപാലകൃഷ്ണൻ, റിതിൻ റോയ്, പത്മകുമാർ, സതീഷ് ബാലൻ, ജിജു നാഥ്, ഉഷ സോമൻ, വേണു . എ.ആനന്ദൻ. എന്നിവർ സംസാരിച്ചു.