ball

തിരുവല്ല : നഗരസഭയും ജില്ലാ ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷനുമായി ചേർന്ന് വൈ.എം.സി.എ സംഘടിപ്പിക്കുന്ന സമ്മർ ബാസ്‌ക്കറ്റ്‌ബാൾ കോച്ചിംഗ് ക്യാമ്പ് ഇന്ന് തിരുവല്ല മുനിസിപ്പൽ ബാസ്കറ്റ്ബാൾ കോർട്ടിൽ ആരംഭിക്കും. കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിൽ താരങ്ങളായ രാജു ഏബ്രഹാമും നിതിൻ പോൾ സ്റ്റീഫനും നേതൃത്വം നൽകും. ദിവസവും രാവിലെ 7മുതൽ 8.30 വരെയാണ് ക്യാമ്പ്. ക്യാമ്പിൽ പങ്കെടുക്കുന്നവർ വൈ.എം.സി.എയിൽ പേര് രജിസ്റ്റർ ചെയ്ത് പ്ലേയിംഗ് കിറ്റുമായി ഇന്ന് ക്യാമ്പിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ; 94970 29301.