കോന്നി : ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലെക്സ്ബോർഡുകൾ , പോസ്റ്റർ എന്നിവ വ്യാപകമായി നശിപ്പിക്കുന്നതായി യു.ഡി.എഫ് കോന്നി മണ്ഡലം കമ്മിറ്റി ആരോപിച്ചു. പയ്യനാമൺ കുപ്പക്കരയിൽ രണ്ട് പ്രാവശ്യം സ്ഥാപിച്ച ബോർഡുകളും നശിപ്പിക്കപ്പെട്ടതായും രണ്ട് തവണയും പൊലീസിൽ പരാതി നൽകിയെങ്കിലും നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലന്നും കൊന്നപ്പാറ മേഖലയിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ പോസ്റ്ററുകൾ നശിപ്പിക്കപ്പെട്ട വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് അവർ സ്ഥലം സന്ദർശിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്നും മങ്ങാരം ഭാഗത്തും പോസ്റ്ററുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർമാരായ ചിറ്റൂർ ശങ്കർ, എലിസബത്ത് അബു, എസ്. സന്തോഷ് കുമാർ, ദീനാമ്മ റോയി, രാജൻ പുതുപ്പറമ്പിൽ, രവി പിള്ള, റോജി ഏബ്രഹാം,ജി. ശ്രീകുമാർ,ഐവാൻ വകയാർ, അനിസാബു, കെ.സി. നായർ റല്ലു പി.രാജു, ഷിജു അറപ്പുരയിൽ, തോമസ് കാലായിൽ, പി.വി ജോസഫ്, എ . യൂസഫ്, ദാനിയേൽ ബാബു, ജോൺ വട്ടപ്പാറ, ശ്രീകുമാർ അട്ടച്ചാക്കൽ, റെജി പൂവൻപാറ, ഗോപകുമാർ പുളിക്കമണ്ണിൽ എന്നിവർ പ്രസംഗിച്ചു.