kvgm
സത്ര വേദിയില്‍ ഭാഗവതാചാര്യന്‍ പള്ളിക്കല്‍ സുനില്‍ സംസാരിക്കുന്നു

തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ക്ഷേത്രത്തിൽ നടക്കുന്ന അഖിലഭാരത ഭാഗവത മഹാസത്രത്തിൽ ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ പങ്കെടുത്ത് സംസാരിച്ചു. ആദ്ധ്യാത്മികതയുടെ പേരിൽ അന്ധവിശ്വാസം വളരുന്നുവെന്ന് ആദ്ദേഹം പറഞ്ഞു. ഭാഗവതധർമം ജീവിതചര്യയുടെ ഭാഗമാക്കണം. ക്ഷേത്രങ്ങൾ അടക്കമുള്ള ആദ്ധ്യാത്മിക കേന്ദ്രങ്ങൾക്ക് വലിയ ചുമതല നിർവഹിക്കാനുണ്ട്. ആത്മീയ ഉണർവിന് ആരാധനാലയങ്ങൾ അനിവാര്യമാണ്. വിദ്യാഭ്യാസം മാത്രമല്ല വിവേകത്തോടുകൂടിയ തിരിച്ചറിവുകളാണ് മനുഷ്യനെ രൂപപ്പെടുത്തുന്നത്. ജീവിതവിജയത്തിന് ആത്മീയ പാഠങ്ങൾ കുട്ടികളെ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വാമി അഭയാനന്ദ, സ്വാമി ആദ്ധ്യാത്മാമന്ദ,എം.സോമശേഖരൻ, ചന്ദ്രിക മേനേൻ,വി.വി.മുരളീധരവാര്യർ, ആലപ്പാട് രാമചന്ദ്രൻ, പുരുമ്പള്ളി നാരായണദാസ്,മഞ്ചല്ലൂർ സതീഷ്,പിരളി പരമേശ്വരൻ നമ്പൂതിരി, തിരുവെങ്കിടപുരം ഹരികുമാർ, പ്രഫ.ടി.ഗീത, ഡോ.ലക്ഷ്മി ശങ്കർ, ഡോ.സരിത അയ്യർ, സ്വാമിനി കൃഷ്ണാനന്ദ പൂർണമയി, ജയശ്രീ വാര്യർ, എന്നിവർ പ്രഭാഷണം നടത്തി.

സത്രവേദിയിൽ ഇന്ന്


ആറാം ദിവസമായ ഇന്ന് അജാമിളോപാഖ്യാനം മുതൽ നരസിംഹാവതാരം വരെയുള്ള ഭാഗങ്ങളാണ് സമർപ്പിക്കുന്നത്. സ്വാമിനി കൃഷ്ണാനന്ദ പൂർണിമമയി,പുലിമുഖം ജഗന്നാഥശർമ,പുല്ലയിൽ ശ്രീവത്സൻ നമ്പൂതിരി, തോട്ടം ശ്യാമൻ നമ്പൂതിരി, പി.ഇന്ദിര,കാടാമ്പുഴ അപ്പുവാര്യർ, ഡോ.ജഗത്സാക്ഷി ദാസ്,കെ.എൻ രാധാകൃഷ്മൻ മാസ്റ്റർ, പ്രൊ.ഇന്ദുലേഖാ നായർ, ആർ.വേണുഗോപാൽ എന്നിവർ പ്രഭാഷണം നടത്തും. 8.30ന് ഭജന.