
പത്തനംതിട്ട : എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ.ആന്റണി പൂഞ്ഞാർ കോയ്ക്കൽ കൊട്ടാരം സന്ദർശിച്ചു. അത്തംനാൾ അംബിക തമ്പുരാട്ടിയിൽ നിന്ന് അനുഗ്രഹം വാങ്ങി. എസ്.എൻ.ഡി.പി യോഗം 108ാം ശാഖാ മന്ദിരത്തിലും സന്ദർശനം നടത്തി. ജില്ല പഞ്ചായത്ത് അംഗം ഷോൺ ജോർജ് ഒപ്പമുണ്ടായിരുന്നു. മലയിഞ്ചിപ്പാറ സെന്റ് ജോസഫ് ചർച്ചിലും ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂളിലും ക്ലാരിസ്റ്റ് കോൺവെന്റിലും സന്ദർശനം നടത്തി. മുണ്ടക്കയം ടൗണിൽ വോട്ടു തേടി. എൻ.ഡി.എ പൂഞ്ഞാർ നിയോജക മണ്ഡലം കൺവെൻഷൻ പി.സി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഖിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.ജെ.പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ ഐ ടി സെൽ കോർഡിനേറ്റർ കെ.ആർ.സോജി, മണ്ഡലം പ്രസിഡന്റ് അഡ്വ.രാജേഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബി.പ്രമോദ്, സോമരാജൻ. ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് റെജിമോൻ കുര്യൻ, അഡ്വ.ജോർജ് ജോസഫ്, സെബി, പി.വി.വർഗീസ്, അഡ്വ.പി.രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.