thomas

കോന്നി: മലയോരമണ്ണിന്റെ സ്‌നേഹവായ്പ്പുകൾ ഏറ്റുവാങ്ങി എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ടി.എം.തോമസ് ഐസക്കിന്റെ കോന്നി നിയോജക മണ്ഡലം പര്യടനം. വി.കോട്ടയം അന്തിച്ചന്തയിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ പിള്ള അദ്ധ്യക്ഷനായിരുന്നു. എൽ.ഡി.എഫ് നേതാക്കളായ പി.ജെ.അജയകുമാർ, ശ്യാംലാൽ, പ്രൊഫ.കെ.മോഹൻകുമാർ, പി.എസ്.കൃഷ്ണകുമാർ, വി.മുരളീധരൻ, ജിജോ മോഡി, സി.കെ.അശോകൻ, കെ.ആർ.ജയൻ, രാജു നെടുംപുറം എന്നിവർ സന്നിഹിതരായിരുന്നു. വിവിധ കേന്ദ്രങ്ങളിൽ മന്ത്രി വീണാജോർജ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, എൽ.ഡി.എഫ് നേതാക്കളായ ചിറ്റയം ഗോപകുമാർ, രാജു ഏബ്രഹാം, ബാബു ജോർജ്, പി.ആർ.ഗോപിനാഥൻ, സി.കെ.അശോകൻ, എം.പി.മണിയമ്മ, അഡ്വ.കെ.എൻ.സത്യാനന്ദപണിക്കർ തുടങ്ങിയവർ സംസാരിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയിൽ വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളുമായി സ്ഥാനാർത്ഥിയെ വരവേറ്റു. പ്രമാടം, അരുവാപ്പുലം, കലഞ്ഞൂർ, ഏനാദിമംഗലം പഞ്ചായത്തുകളിലെ വിവിധ സ്വീകരണങ്ങൾക്ക് ശേഷം മണ്ണാറ്റൂരിൽ പര്യടനം സമാപിച്ചു.