sammelanam
മതിൽഭാഗം ഗവ. യൂ.പി. സ്കൂളിന്റെ വാർഷികവു൦ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും യാത്രയയപ്പു സമ്മേളനവു൦ ചലച്ചിത്ര പിന്നണിഗാന രചയിതാവ് ശരത് ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: മതിൽഭാഗം ഗവ.യു.പി. സ്കൂളിന്റെ വാർഷികവും പൂർവ അദ്ധ്യപക വിദ്യാർത്ഥി സംഗമവും യാത്രയയപ്പു സമ്മേളനവും നടത്തി. ചലച്ചിത്ര പിന്നണി ഗാനരചയിതാവ് ശരത് ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. വാർഡ് കൌൺസിലർ മിനി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എന്റെ സ്കൂളിനു പുസ്തകം പരിപാടി ഗ്രന്ഥശാല സംഘം താലൂക്ക് പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി.ആന്റണി ഉദ്ഘാടനം ചെയ്തു. സാമൂഹിക ശാസ്ത്ര ലാബിന്റെ ഉദ്ഘാടനം ജ്യുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം ഡോ.ആർ.വിജയമോഹൻ നിർവഹിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന പ്രഥമഅദ്ധ്യാപക൯ എം.ദീപ്തിയെ അലൂമിനി അസോസിയേഷൻ ചെയർമാൻ കെ.പി വിജയ൯ ആദരിച്ചു. എൻഡോവ്മെന്റ് വിതരണം ഏ.ഇ.ഒ മിനികുമാരിയും കലോത്സവ, പ്രവൃത്തി പരിചയമേളകളിലെ വിജയികൾക്കുള്ള സമ്മാനദാനം വൈലോപ്പിള്ളി സാംസ്കാരിക സമിതിഅംഗം സി.എൻ.രാജേഷു൦ നിർവഹിച്ചു. വേണാട് രാധാകൃഷ്ണപിള്ള, കെ.രാജൻ, നരേന്ദ്ര൯ ചെമ്പകവേലിൽ, ഗോപിനാഥ൯നായർ, ഓമനകുമാർ, ഗീതു അഭിലാഷ്, രമാദേവി, രമ്യ, ഹരിപ്രിയ, ലെഫീദ, ജയശ്രീ, പ്രസീദ,തോമസ് കുറിയാക്കോസ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.