pazhakulam

ആറന്മുള: യു.ഡി.എഫ് കിടങ്ങന്നൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു നിർവഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ മാലേത്ത് സരളാദേവി, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡി.സി.സി ജനറൽ സെക്രട്ടറി ജി. രഘുനാഥ്, ഡി.സി.സി മെമ്പർ വി.ആർ ഉണ്ണികൃഷ്ണൻ നായർ, കേരള കോൺഗ്രസ് .ജെ നേതാവ് റിജു കാവുംപാട്ട്, ഷീജ ടോജി, എദൻ ജോർജ്, ഓമന അയ്യപ്പൻ, ശരൺ ശശിധരൻ എന്നിവർ പ്രസംഗിച്ചു.