കോഴഞ്ചേരി : ആത്മീയരംഗത്ത് ശ്രീനാരായണ ഗുരുദേവനേപ്പോലെ പൂർണതയിലെത്തിയ ഋഷീശ്വരൻ വേറെയില്ലെന്ന് എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു പറഞ്ഞു. കാരം വേലി 152-ാം നമ്പർ ശാഖായോഗ ഗുരുമന്ദിരത്തിന്റെ 34ാ മത് പ്രതിഷ്ഠാ വാർഷികം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ശാഖായോഗം പ്രസിഡന്റ് എം. വിജയരാജന്റെ അദ്ധ്യക്ഷതയിൻ യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ജി.പ്രദിപ് കുമാർ, യൂണിയൻ കൗൺസിലർ അഡ്വ. സോണി പി. ഭാസ്‌കർ , യൂണിയൻ കമ്മിറ്റി മെമ്പർ കെ.പി.. ഉണ്ണികൃഷ്ണൻ.വനിതാ സംഘം യൂണിയൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സുധാ ശശിധരൻ. അയിരൂർ ശ്രീനാരായണ മിഷൻ പ്രസിഡന്റ് ബാബുരാജൻ, ശാഖാ വനിതാസംഘം പ്രസിഡന്റ് .എസ്, സ്വപ്ന, സെക്രട്ടറി അമ്പിളി ആനന്ദ് എന്നിവർ സംസാരിച്ചു . വിജയലാൽ നെടുങ്കണ്ടം പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കെ. പ്രസന്നൻ സ്വാഗതവും വൈസ് പ്രസിഡന്റ് സുചിത്ര പ്രദിപ് നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും ഡോ. വസന്തകുമാർ സാംബശിവന്റെ കഥാപ്രസംഗവും ഉണ്ടായിരുന്നു.