
കൊടുമൺ: വൈകുണ്ഠപുരം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന കൊടുമൺ പൂരം വർണാഭമായി. നാടിന്റെ വിവിധഭാഗങ്ങളിൽ നിന്ന് നിരവധിപേരാണ് പൂരം കാണാനെത്തിയത്. ഏഴ് ആനകൾ അണിനിരന്നതോടെ കാണികൾ ആവേശത്തിലായി. പാമ്പാടി രാജനാണ് ഭഗവാന്റെ തിടമ്പേറ്റിയത്. കൊടുമൺ ജംഗ്ഷനിലായിരുന്നു കുടമാറ്റം. കോടിയാട്ടു ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര കഴിഞ്ഞ് പെട്രോൾ പമ്പിനു സമീപം ആറാട്ടുകടവിലായിരുന്നു ആറാട്ട്. രാത്രി 11 മണിയോടെ ഘോഷയാത്ര തിരികെ ക്ഷേത്രത്തിലെത്തി. ഒന്നര മണിക്കൂർ നീണ്ട ശക്തമായ മഴ വകവയ്ക്കാതെ നൂറുകണക്കിനാളുകൾ കൊടുമൺ ജംഗ്ഷനിലും ക്ഷേത്രത്തിലും തടിച്ചുകൂടിയിരുന്നു. പത്തുദിവസം നീണ്ട ഉത്സവത്തിന് സമാപനം കുറിച്ച് കൊടിയിറങ്ങി