
പത്തനംതിട്ട: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ കായിക ഇനങ്ങളിലുള്ള സമ്മർ കോച്ചിംഗ് ക്യാമ്പ് ജില്ലാ സ്റ്റേഡിയത്തിൽ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് ഓഫീസർ രാജു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി.എ സലിം, റോബിൻ വിളവിനാൽ, സോമൻ ബാബു, അനിൽ.എം. കുര്യൻ, ജി.അഞ്ജലി കൃഷ്ണ, അഖില അനിൽ, അജിരാജ്. കെ.ഫിലിപ്പ്, മഹേഷ്, റിജിൻ എബ്രഹാം എന്നിവർ
പ്രസംഗിച്ചു.