dog

ചെങ്ങന്നൂർ: കാരയ്ക്കാട് മണ്ണാറക്കോടിന് കിഴക്ക് കാഞ്ഞിരം നിൽക്കുന്നതിൽ പടിക്ക് സമീപം റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീണ നായയെ 6 ദിവസത്തിന് ശേഷം ഇന്നലെ 'ആരോ' എന്ന സന്നദ്ധ സംഘടന പ്രവർത്തകർ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ നായുടെ ദയനീയമായ കരച്ചിൽ കേട്ടതിനെ തുടർന്ന് നടത്തിയ അന്വേണത്തിലാണ് സമീപത്തെ റബർ തോട്ടത്തിലെ 20 അടിയ്ക്ക് മുകളിൽ താഴ്ചയുള്ള കിണറ്റിൽ നായ കിടക്കുന്നത് കണ്ടത്. പ്രദേശവാസി സാജന്റെ സഹായത്തോടെ എത്തിയ ആരോ സന്നദ്ധ സംഘടന പ്രവർത്തകരായ ജിജോ സിനു എന്നിവർ ഇന്നലെ രാവിലെ ഒരു മണിക്കൂറോളം നേരം നടത്തിയ പരിശ്രമത്തിന് ഒടുവിലാണ് നായയെ രക്ഷപ്പെടുത്തിയത്.