
ചെങ്ങന്നൂർ: ആലപ്പുഴ ജില്ലാ ബാഡ്മിന്റൺ അസോസിയേഷന്റെ അംഗീകാരത്തോടെ ചെങ്ങന്നൂർ ഇന്റർനാഷണൽ ബാഡ്മിന്റൺ അക്കാഡമിയിൽ (IBA) സമ്മർ കോച്ചിംഗ് ക്യാമ്പ് ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ ട്രെഷറർ എം.പി പ്രതിപാൽ ഉദ്ഘാടനം ചെയ്തു. സർട്ടിഫൈഡ് സീനിയർ മോസ്റ്റ് കോച്ച് ഗിരിധരൻ പിള്ള നയിക്കുന്ന ക്യാമ്പ് ഏപ്രിൽ, മേയ് മാസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്. ജോസ് കെ.ജോർജ്, അനിൽ, ഐ.ബി.എ ഡയറക്ടർ പ്രതീഷ് രാമനാഥൻ തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9447156894.