b

കോന്നി: യു ഡി എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പോത്തുപാറയിൽ നടന്ന കുടുംബസംഗമം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു. സന്തോഷ് പോത്തുപാറ അദ്ധ്യക്ഷത വഹിച്ചു. മാത്യു കുളത്തുങ്കൽ, ദീനാമ്മ റോയി, മനോജ് മുറിഞ്ഞകൽ, ഐവാൻ വകയാർ, ബിജു ആഴക്കാടൻ, ശലോമോൻ, ശോഭന സദാനന്ദൻ, രെല്ലു പി രാജു, ആശ സജി, മേഴ്‌സി ജോബി, ആർ മോഹനൻ, ബൈജു, സജി, സുനിൽ പോറ്റി, കമല രാജൻ, ജോർജ് വർഗീസ്, മോൻസി, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.