തിരുവല്ല: തിരുമൂലപുരം ബഥനി മാർത്തോമ്മാ പള്ളിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 10.30ന് മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഇടവകയിലെ 9 കുഞ്ഞുങ്ങളുടെ ആദ്യകുർബാന സ്വീകരണവും ഇടവക ഡയറക്ടറിയുടെ പ്രകാശനവും പദ്മഭൂഷൺ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ സ്മരണാർത്ഥം നിർമ്മിച്ച ഓഫീസിന്റെ ഉദ്ഘാടനവും മെത്രാപ്പോലീത്ത നിർവഹിക്കും.1924ൽ സ്ഥാപിതമായ ബഥനി പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അനുസ്മരണ പ്രഭാഷണങ്ങളും സെമിനാറുകളും ധ്യാനയോഗങ്ങളും നടത്തും. വിവിധ സബ്കമ്മിറ്റികൾക്ക് കൺവീനർമാരായി ബാബു ജോർജ്ജ്, ഷാജി വർഗീസ് (പ്രോഗ്രാം), സൂസൻ മാത്യു, പി.ജെ.സുനിൽ (റിസപ്ഷൻ), മിനി ഷാജി, പി.ജി.വർഗീസ് (ഭക്ഷണം) മാമ്മൻ കെ.ഏബ്രഹാം, ഏബ്രഹാം ശമുവേൽ (സുവനിർ കൺവീനേഴ്‌സ്), പ്രൊഫ.ഡോ.എം.റ്റി.ജോർജ് (പാരിഷ് ഡയറക്ടറി എഡിറ്റർ) എ.കെ.ശമുവേൽ, ഷാബു കെ.ഡാനിയേൽ (പ്രയർ സെൽ), എ.ടി.തോമസ്, ശോഭ ജോർജ്, ചെറിയാൻ മാത്യു (ഫിനാൻസ്) എന്നിവർ നേതൃത്വം നൽകുന്നു. ശതാബ്ദിയുടെ ഭാഗമായി വിദ്യാഭ്യാസം, ചികിത്സാ,പാർപ്പിടം, എന്നിവയ്ക്കുള്ള സഹായ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും പള്ളി വികാരി റവ.ബിനു വർഗീസ്, ജനറൽ കൺവീനർ കോശി ജേക്കബ്, വൈസ് പ്രസിഡന്റ് ചെറിയാൻ മാത്യു, ട്രസ്റ്റി ശോഭാ ജോർജ്ജ്, പ്രോഗ്രാം കമ്മിറ്റി ട്രസ്റ്റി ബാബു ജോർജ്ജ്, സീനിയർ സിറ്റിസൺ പ്രതിനിധി എ.ടി. തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.