 
മല്ലപ്പള്ളി : നിർമ്മലപുരം കരുവള്ളിക്കാട്ട് സെന്റ് തോമസ് തീർത്ഥാടന കേന്ദ്രത്തിൽ പുതുഞായർ തിരുന്നാൾ നാളെ രാവിലെ 10.30ന് മലമുകളിലെ ചാപ്പലിൽ ആനിക്കാട് സെന്റ് ആന്റണീസ് ദേവാലയ വികാരി ഫാ.മാത്യു കാരാട്ട് ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കും, തുടർന്ന് നേർച്ച വിതരണം.
മാരംങ്കുളം - നിർമ്മല പുരം റോഡിൽ ഇലഞ്ഞിപ്പുറത്തു പടിക്കൽ നിന്നും ചങ്ങനാശേരി അതിരൂപത പുതിയതായിവാങ്ങിയ വഴിയിലൂടെ വിശ്വാസികൾക്ക് മലമുകളിൽ എത്താം. തീർത്ഥാടന കേന്ദ്രം വികാരി ഫാ. ജോസഫ്മാമ്മൂട്ടിൽ, ചങ്ങനാശേരി അതിരൂപത കേന്ദ്രം, വിവിധ സഭാ കമ്മിറ്റികൾ ഈ പ്രാവശ്യത്തെ തീർത്ഥാടനത്തിന് നേതൃത്വം നൽകി. പുതുഞായർ തിരുനാളോടെ ഈ വർഷത്തെ തീർത്ഥാടനത്തിന് സമാപനമാകും.