ള്ളന്നൂർ: എസ്.എൻ.ഡി.പി യോഗം 368-ാ ഉള്ളന്നൂർ ശാഖയുടെ പുനഃപ്രതിഷ്ഠാ വാർഷികവും മീനച്ചതയ മഹോത്സവവും ഇന്ന് നടക്കും. രാവിലെ 5ന് നടതുറപ്പ്, പ്രഭാതഭേരി, 6.30ന് ഗണപതിഹോമം, തുടർന്ന് തന്ത്രി അനീഷ് സൂര്യനാരായണ അനുഗ്രഹ പ്രഭാഷണം നടത്തും. 9ന് കലശാഭീഷേകം. 10.30ന് ശ്രീനാരായണ ഗുരുവും ഗുരു നിത്യചൈതന്യയതിയും എന്ന വിഷയത്തിൽ ഗുരുനിത്യചൈതന്യയതിയുടെ ശിക്ഷ്യയും കവിയത്രിയുമായ സുഗതപ്രമോദ് പ്രഭാഷണം നടത്തും. 12.30ന് നടക്കുന്ന പൊതു സമ്മേളനവും അനുമോദന യോഗവും എൻഡോവ്മെന്റ് വിതരണവും എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ സെക്രട്ടറി ഡോ. എ.വി ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ.വാസവൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർക്കോണം, യൂണിയൻ കൗൺസിലർ എം.കെ ശിവാജി, യൂണിയൻ വനിതാസംഘം സെക്രട്ടറി സുമ വിമൽ എന്നിവർ പ്രസംഗിക്കും. ശാഖാ സെക്രട്ടറി വി.എസ് ബിന്ദുകുമാർ സ്വാഗതവും സലിം ബി.പണിക്കർ കൃതജ്ഞതയും പറയും. ഉച്ചക്ക് 1ന് അന്നദാനം. വൈകിട്ട് 4.30ന് ഘോഷയാത്ര, 6.30ന് ചെണ്ടമേളം, ദീപാരാധന, ദീപക്കാഴ്ച, രാത്രി 7ന് ചതയപ്രാർത്ഥന എന്നിവ നടക്കും.