daily

പത്തനംതിട്ട : പാർലമെന്റ് മണ്ഡലത്തിലെ ഏറ്റവും മുതിർന്ന വോട്ടറായ ശോശാമ്മ സക്കറിയയുടെ ചന്ദനപ്പള്ളിയിലെ വീട് സന്ദർശിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. സംസ്ഥാനത്തെ തന്നെ ഏറ്റവും മുതിർന്ന വോട്ടറായ ശോശാമ്മ സക്കറിയക്ക് 102 വയസാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ രാജ്യത്ത് തുടങ്ങിയ കാലം മുതൽ കോൺഗ്രസിന് മാത്രമേ വോട്ട് ചെയ്തിട്ടുള്ളെന്നും ഇനിയും അങ്ങനെതന്നെയായിരിക്കുമെന്നും ശോശാമ്മ ആന്റോ ആന്റണിയോട് പറഞ്ഞു. ഏറ്റവും മുതിർന്ന വോട്ടറുടെ പ്രാർത്ഥന എല്ലാക്കാലവും അനുഗ്രഹമാണെന്നും ഈ പിന്തുണ പ്രചരണ രംഗത്തേക്കുള്ള ഊർജമാണെന്നും ആന്റോ ആന്റണി പറഞ്ഞു. ചന്ദനപ്പള്ളി കോട്ടപ്പുറത്ത് വീട്ടിൽ ശോശാമ്മ സക്കറിയയുടെ മൂന്ന് മക്കളും വിമുക്തഭടന്മാരാണ്. പൊന്നാട അണിയിച്ചാണ് ആന്റോ ആന്റണി ശോശാമ്മയെ ആദരിച്ചത്.