
പത്തനതിട്ട: പരാജയഭീതിപൂണ്ട ബി.ജെ.പി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽപറഞ്ഞു. ഇലന്തൂർ മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരാജയം നേരിടുമെന്ന ഭയം ബി.ജെ.പി യെ സമനില തെറ്റിയ അവസ്ഥയിൽ എത്തിച്ചിരിക്കുകയാണെന്നും അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിയെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ പി.എം ജോൺസന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, അഡ്വ. എ. സുരേഷ് കുമാർ, അഡ്വ. സുനിൽ. എസ്. ലാൽ, എം.എസ്. സിജു, ജെറി മാത്യു സാം, എം.ബി. സത്യൻ, കെ.പി. മുകുന്ദൻ, മേഴ്‌സി മാത്യു, കെ.ജി. റെജി,ഇന്ദിര ഇ.എ. വിൽസൺ ചിറക്കാല തുടങ്ങിയവർ പ്രസംഗിച്ചു.