kanjirappally

പത്തനംതിട്ട: കാഞ്ഞിരപ്പള്ളിയിലായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ. ആന്റണിയുടെ ഇന്നലത്തെ പര്യടനം. കാഞ്ഞിരപ്പള്ളി അക്കര പള്ളി(പഴയ പള്ളി )യിൽ പ്രാർത്ഥിച്ചതിനുശേഷമാണ് യാത്ര തുടങ്ങിയത്. വിവിധ സ്ഥാപനങ്ങളിൽ ജോലിനോക്കുന്ന തൊഴിലാളികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ആൻഡ് സയൻസിൽ നടന്ന കോളേജ് ഫെസ്റ്റിൽ മുഖ്യ അതിഥിയായി പങ്കെടുത്ത് കുട്ടികളുമായി സംവദിച്ചു. അതിവേഗ കാർട്ടൂണിസ്റ്റ് ജിതേഷ് ജിയുടെ വരയരങ്ങും പരിപാടിയുടെ ഭാഗമായി നടന്നു. പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ മഹിളാസംഗമവുംആറന്മുളയിലും അടൂരിലും തിരുവല്ലയിലും തിരഞ്ഞെടുപ്പ് കൺവെൻഷനുകളും നടത്തി. ബി.ജെ.പി സ്‌പോർട്‌സ് സെൽ കേരളത്തിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലുള്ള കലാകായിക രംഗത്തെ പ്രമുഖരെ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. സിനിമ സീരിയൽ താരം മോഹൻ അയിരൂരിന് ലഘുലേഖ നൽകി ബി.ജെ.പി സംസ്ഥാന സ്‌പോർട്‌സ് സെൽ കോ-കൺവീനർ വിനോദ് തിരുമൂലപുരം ഉദ്ഘാടനം ചെയ്തു