 
അടൂർ : എൻ.ഡി.എ അടൂർ നിയോജക മണ്ഡലം കൺവെൻഷൻ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ സൂരജ് ഉദ്ഘാടനം ചെയ്തു. നിയമസഭ ഇൻ ചാർജും ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ.അരുൺ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ എസ് ജില്ലാ പ്രസിഡന്റ് ഡോ.ഏ.വി ആനന്ദരാജ് മുഖ്യപ്രഭാഷണം നടത്തി. കെ.കെ സുമേഷ്, രഞ്ജിത് ഏബ്രഹാം, രാജേഷ് കുമാർ, അനിൽ നെടുമ്പള്ളിൽ, ഗിരീഷ് കുമാർ, പ്രദീപ് കൊട്ടേത്ത്,അയ്യപ്പൻ കുട്ടി,സുനിൽ കുമാർ,അഭിലാഷ്, രൂപേഷ് അടൂർ, സജി മഹർഷിക്കാവ്, അഡ്വ.അരുൺ താന്നിക്കൽ, വിജയകുമാർ തെങ്ങമം,അഡ്വ.ജി നന്ദകുമാർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.