പത്തനംതിട്ട : റംസാൻ വ്രതം ആത്മശുദ്ധിയോടൊപ്പം സാമൂഹിക ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കലിന്റെ ദിനങ്ങൾ കൂടിയാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി പറഞ്ഞു. പത്തനംതിട്ട ജുംആ മസ്ജിദിൽ നോമ്പുതുറയുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ചീഫ് ഇമാം അബ്ദുൾ ഷുക്കൂർ മൗലവി, ജമാഅത്ത് പ്രസിഡന്റ് എച്ച് ഷാജഹാൻ എന്നിവർക്കൊപ്പം അദ്ദേഹം നോമ്പുതുറയിൽപങ്കെടുക്കുകയും ചെയ്തു.