1
കൊറ്റനാട് ഖാദി ഉൽപാദന കേന്ദ്രം.

മല്ലപ്പള്ളി : ഖാദി ഗ്രാമ വ്യാവസായ ബോർഡിന്റെ കൊറ്റനാട് ഖാദി ഉൽപ്പാദന കേന്ദ്രത്തിന് ശാപമോക്ഷം. 1984 നിർമ്മിച്ച 3000 ചതുരശ്ര അടിയുള്ള മുകളിൽ ആസ്ബറ്റ് ഹോസ് ഷീറ്റ് വിരിച്ച കെട്ടിടം നനഞ്ഞൊലിക്കുന്ന നിലയിലും കെട്ടിടത്തിന്റെ ടോയ്ലെറ്റ് അടക്കം ശോച്യാവസ്ഥയിലാണെന്ന വാർത്ത കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ഇതെ തുടർന്നാണ് പഞ്ചായത്ത് അധികൃതർ നടപടി എടുത്തത്. മേൽക്കൂരയുടെ അറ്റകുറ്റപ്പണി, നിലം ടെൽവിരിക്കൽ, ജീവനക്കാർക്ക് വസ്ത്രങ്ങളും മറ്റും സൂക്ഷിക്കുന്നതിന് പ്രത്യേക ക്യാബിൻ, ടോയ്ലെറ്രിന്റെ നവീകരണം. കെട്ടിടം വെള്ളപൂശൽ എന്നിവയാണ് പദ്ധതിയിൽ. പഞ്ചായത്ത് 4 ലക്ഷം രൂപയാണ് പുനരുദ്ധാരണത്തിനായി ചെലവിടുന്നത്. ഇവിടെ 10 നൂൽ നൂൽനൂൽക്കുന്നവരും, ഒരു നെയ്ത്തുകാരിയും, ഇൻസ്ട്രക്ടറുമാണുള്ളത്. രാവിലെ 9 മുതൽ 5 വരെ പൊതു അവധി ദിവസം ഒഴികെയുള്ള എല്ലാദിവസവും ഇവിടെ പ്രവർത്തനം നടക്കുന്നുണ്ട്. മഴയത്ത് ചോർച്ചക്കനുസരിച്ച് തറികൾ മാറ്റി സ്ഥാപിച്ച് നൂൽ നൂൽക്കണ്ട ഗതികേടിനാണ് ഇപ്പോൾ പരിഹാരമായത്. മറ്റൊരു നൂൽനൂൽപ്പ് കേന്ദ്രത്തിലെ തകരാറിലായ യന്ത്രങ്ങൾ ഇവിടേക്ക് തള്ളിയതോടെ ഇവിടുത്തെ പകുതി സ്ഥലവും ഇതിനായി വിനിയോഗിക്കുകയാണ്.കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനൊടൊപ്പം അടിയന്തരമായി പഴയ യന്ത്രങ്ങൾ നീക്കം ചെയ്താൽ മാത്രമേ ഇവിടെ പൂർണതോതിലുള്ള പ്രവർത്തനം നടത്തുന്നതിന് കഴിയുകയുള്ളൂ. അധികൃതർ പഴയ തകരാറിലായ യന്ത്രങ്ങൾ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന ജീവനക്കാരുടെ ആവശ്യം ശക്തമാണ്.