
മല്ലപ്പള്ളി : കല്ലൂപ്പാറ അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രമോട്ടേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 'കൃഷിയും ഒരു പാഠം' എന്നപേരിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല പച്ചക്കറി കൃഷി മത്സരത്തിന് തുടക്കമായി. മഠത്തുംഭാഗം ജനതാ പബ്ലിക് ലൈബ്രറിഹാളിൽ ചേർന്ന യോഗത്തിൽ കല്ലൂപ്പാറ കൃഷി ഓഫീസർ എ.പ്രവീണ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.കെ.മത്തായി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലെജു ഏബ്രഹാം പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റൻറ് ദീപ്തി മാത്യൂസ്, വിജോയ് പുത്തോട്ടിൽ, സതീഷ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. അവധിക്കാലത്ത് കൃഷി ചെയ്യുന്നതിനായി അഞ്ചിനം ഹൈബ്രിഡ് പച്ചക്കറികളുടെ തൈകളാണ് കുട്ടികൾക്ക് വിതരണം ചെയ്തത്.