07-thunikkonna

അടൂർ: ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലാണെങ്കിലും വിഷുവൊരുക്കത്തിന്റെ തിരക്കിലാണ് നാട്. പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നകൾ മഞ്ഞപ്രഭ പരത്തി വിഷുവിന്റെ വരവറിയിക്കുമ്പോൾ, തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഇല്ലാത്ത അപരഭീഷണി നേരിടുകയാണ് കണിക്കൊന്നപ്പൂക്കൾ. തുണികളിൽ നിർമ്മിതമായ 'ചൈനീസ് ' കൊന്നപ്പൂക്കൾ വിപണി കൈയടക്കിയിരിക്കുന്നു. ഒരുതണ്ട് തുണിക്കൊന്നപ്പൂവിന് 30 രൂപയാണ് വില.

മുൻ വർഷങ്ങളിൽ പ്ലാസ്റ്റിക്ക് പൂക്കൾ ലഭ്യമായിരുന്നു. ഒർജിനലിനെ വെല്ലുന്ന വിധത്തിൽ തുണിപ്പൂക്കൾ എത്തിയതോടെ ആവശ്യക്കാരും ഏറെയാണ്. പൂക്കടകളിലും സ്റ്റേഷനറി കടകളിലും തുണിക്കൊന്നപ്പൂക്കൾക്ക് ഇടമൊരുങ്ങിക്കഴിഞ്ഞു. വഴിയോര വിൽപ്പന കേന്ദ്രങ്ങളിലും വിഷുവിപണിയിലെ താരമാകുകയാണ് ഇൗ ചൈനീസ് ഉൽപ്പനം. ബംഗളൂരുവിൽ നിന്ന് വലിയ അളവിൽ കൃത്രിമപ്പൂക്കൾ വിഷുവിപണി ലക്ഷ്യമാക്കി എത്തുന്നുണ്ട്.