പന്തളം: ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് കുളനട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തിരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ എം.എൽ.എ ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് മണ്ഡലം ചെയർന്മാൻ പി.എ സാജുദീൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാഭാരവാഹികളായ ജി.രഘുനാഥ്, എം.ആർ. ഉണ്ണികൃഷ്ണൻനായർ, എൻ.സി.മനോജ്, അഡ്വ.ഷാജി കുളനട ,വിനീതാ അനിൽ, ബ്ലോക്ക് പ്രസിഡന്റ് കെ.ശിവപ്രസാദ്, മണ്ഡലം പ്രസിഡന്റ് വി.ആർ.മോഹനൻ പിള്ള, നേതാക്കളായ എം.കെ.ഭാനുദേവൻ നായർ, ടി.വി. സൈമൺ, ഹരികുമാർ ഉള്ളന്നൂർ , ബിജു തുമ്പമൺ, പാണിൽ സുരേഷ്,രാധാമണി,ശശികല സുരേഷ്, ജയാ രാജു,കുഞ്ഞമ്മതങ്കച്ചൻ, സതി. എം നായർ,തുടങ്ങിയവർ പ്രസംഗിച്ചു.