പന്തളം: കൊടുങ്ങലൂർ അമ്മയുടെ നിറ സാന്നിദ്ധ്യമുള്ള പന്തളത്തെ ഏക ക്ഷേത്രമായ മുടിയൂർക്കോണം അറത്തിൽ മുക്ക് ഗുരുക്കശേരിൽ ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിലെ മീന ഭരണി ഉത്സവം 9,10 അശ്വതി, ഭരണി ദിവസങ്ങളിൽ നട
ക്കും. തന്ത്രി ഇടപ്പോൺ ചേന്ദമംഗലത്തില്ലം പരമേശ്വരൻ ഭട്ടതിരിയുടെയും മേൽശാന്തി മുവാറ്റുപുഴ ഇടമനയില്ലത്ത് ജയൻ നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ .9ന് രാവിലെ 6​ന് അഷ്ടദ്രവ്യഗണപതി ഹോമം, 7 ന് മൃത്യുഞ്ജയ ഹോമം, 8​ന് ദേവീഭാഗവത പാരായണം, 8.30ന് നിറപറ, നാണയപറ സമർപ്പണം, 10ന് നൂറും പാലും, 12ന് ഉച്ചപൂജ, 12.30ന് സമൂഹസദ്യ, 5.30​ന് നടതുറക്കൽ, സോപാനസംഗീതം,6.30ന് ദീപാരാധന,ദീപക്കാഴ്ച്ച, ആകാശക്കാഴ്ച്ച, 7ന് ഭജൻസ്, രാത്രി 8.30ന്ഡിജിറ്റൽ ഡാൻസ് 10​ന് രാവിലെ 6​ന് ഗണപതി ഹോമം, 7​ന് ഭരണി പൊങ്കാല, 8​ന് നാരായണീയം, 8.30ന് നിറപറ, നാണയപറ സമർപ്പണം,10ന് കലശപൂജ കലാശാഭിഷേകം,12ന് ഉച്ചപൂജ 12.30ന് ഭരണി സദ്യ, 5.30​ന് നടതുറക്കൽ, മുഴുക്കാപ്പ്, സോപാന സംഗീതം, 6​.30ന് ദീപാരാധന, ദീപക്കാഴ്ച്ച, ആകാശക്കാഴ്ച്ച, 7.30ന് ഭഗവതി സേവ, രാത്രി 8.30ന് ഗാനമേള, രാത്രി 11ന് വലിയ ഗുരുതി, 11.45ന് നടയടക്കലോട് മീന ഭരണി ഉത്സവം സമാപനം കുറിക്കുമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് വിജയമാർ മഞ്ചാടി, സെക്രട്ടറി അനിൽകുമാർ ഗുരുക്കശേരിൽ, ഖജാൻജി സതീഷ് കുമാർ മഞ്ചാടി എന്നിവർ അറിയിച്ചു.