
പത്തനംതിട്ട : ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മണ്ഡലത്തിലെ അന്തിമ വോട്ടർപട്ടികയിൽ 14,29,700 വോട്ടർമാർ. ജില്ലയിലെ ആകെ വോട്ടർമാരായ 10,51,124 പേർക്കൊപ്പം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലെ 3,78,576 വോട്ടർമാർകൂടി ചേർന്നപ്പോൾ മണ്ഡലത്തിന്റെ വോട്ടർമാരുടെ എണ്ണം 14,29,700 ആയി ഉയർന്നത്. ജനുവരി 22 ന് പ്രസിദ്ധീകരിച്ച വോട്ടർപട്ടികയേക്കാൾ 20,929 വോട്ടർമാരുടെ വർധനവാണുള്ളത്. ആകെ വോട്ടർമാരിൽ 7,46,384 സ്ത്രീകളും 6,83,307 പുരുഷന്മാരും ഒമ്പത് ഭിന്നലിംഗ വോട്ടർമാരുമുണ്ട്. സ്ത്രീ വോട്ടർമാരിൽ 10,689 പേരുടെയും പുരുഷ വോട്ടർമാരിൽ 10,239 പേരുടെയും വർദ്ധനവുണ്ട്.
വിവിധ നിയമസഭ മണ്ഡലങ്ങളിൽ
1.കാഞ്ഞിരപ്പള്ളി
ആകെ വോട്ടർമാർ : 1,87,898. ഇതിൽ 96,907 സ്ത്രീകളും 90,990 പുരുഷന്മാരും ഒരു ഭിന്നലിംഗ വോട്ടറുമാണുള്ളത്.
2. പൂഞ്ഞാർ
ആകെ വോട്ടർമാർ : 1,90,678. ഇതിൽ 96,198 സ്ത്രീകളും 94,480 പുരുഷന്മാരുമാണുള്ളത്.
3. ആറൻമുള
ആകെ വോട്ടർമാർ : 2,36,632, സ്ത്രീ വോട്ടർമാരും പുരുഷ വോട്ടർമാരും കൂടുതലുള്ളത് ആറന്മുളയിലാണ്. 1,12,100 പുരുഷൻമാരും 1,24,531 സ്ത്രീകളും ഒരു ഭിന്നലിംഗ വോട്ടറുമുണ്ട്.
4. റാന്നിൽ
92,110 പുരുഷവോട്ടർമാരും 99,330 സ്ത്രീ വോട്ടർമാരുമാരും രണ്ട് ഭിന്നലിംഗവോട്ടർമാരും ഉൾപ്പെടെ ആകെ 1,91,442 വോട്ടർമാരുമാണുള്ളത്.
5.തിരുവല്ല
1,00,906 പുരുഷൻമാരും 1,11,533 സ്ത്രീകളും ഒരു ഭിന്നലിംഗവോട്ടറുമടക്കം ആകെ 2,12,440 വോട്ടർമാരാണുള്ളത്.
6. അടൂർ
98,176 പുരുഷൻമാരും 1,11,581 സ്ത്രീകളും മൂന്ന് ഭിന്നലിംഗവോട്ടറുമാരുമടക്കം ആകെ 2,09,760 വോട്ടർമാരാണുള്ളത്.
7. കോന്നി
94,545 പുരുഷൻമാരും 1,06,304 സ്ത്രീകളും ഒരു ഭിന്നലിംഗവോട്ടറുമടക്കം 2,00,850 വോട്ടർമാരുമാണുള്ളത്.