07-hearing-aid

നെടുമൺ​കാവ്: പ്രിയദർശിനി സോഷ്യൽ കർച്ചറൽ ഫോറം പെർത്ത് ഓസ്‌ട്രേലിയ സംഭാവന നൽകിയ ശ്രവണ സഹായികൾ വിതരണം ചെയ്തു. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗം എസ്.പി.സജൻ അദ്ധ്യക്ഷത വഹിച്ചു
എ.ഡി.എസ് വൈസ് പ്ര​സി​ഡന്റ് ഷിബു കുര്യൻ സ്വാഗതം ആശംസിച്ചു. പ്രിയദർശിനി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജനീഷ് ആന്റണി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അംഗം ലൈല, എ.ഡി.എസ് അംഗങ്ങളായ ഉഷ, സുഭദ്രാമ്മ, രമ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായ ശോഭ, രമ്യ, സേതുലക്ഷമി, ഷാന്റി, രവി, ബിജു.എസ് എന്നിവർ സംസാരി​ച്ചു.