
റാന്നി : എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്കിന് റാന്നി മണ്ഡലത്തിൽ ആവേശകരമായ സ്വീകരണമൊരുക്കി. ഇന്നലെ രാവിലെ തോമ്പി കണ്ടത്ത് നിന്ന് ആരംഭിച്ച പര്യടനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. വെച്ചുച്ചിറ, കൊല്ലമുള, പമ്പാവാലി, പെരുനാട് മേഖലകളിലെ പര്യടനം നടത്തി, കോട്ടൂപ്പാറയിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ പുസ്തകങ്ങളും പൂക്കളും നല്കിയാണ് സ്ഥാനാർത്ഥിയെ വരവേറ്റത്. ചിറ്റയം ഗോപകുമാർ, രാജു ഏബ്രഹാം, എം.എൽ.എമാരായ പ്രമോദ് നാരായണൻ, കെ.യു.ജനീഷ് കുമാർ, പി.ആർ.പ്രസാദ്, ജോജോ കോവൂർ, ആലിച്ചൻ ആറൊന്നിൽ, പി.എസ് മോഹൻ, അമൽ ഏബ്രഹാം, ബിനു തെള്ളിയിൽ, എസ്.ഹരിദാസ്, അഡ്വ.റോഷൻ റോയി മാത്യു, കോമളം അനിരുദ്ധൻ, ടി.എൻ ശിവൻകുട്ടി, ജോർജ് ഏബ്രഹാം, ബോബി കാക്കാനപ്പള്ളിൽ, സന്തോഷ് കെ ചാണ്ടി, ലീലാഗംഗാധരൻ, പ്രസാദ് എൻ ഭാസ്‌കരൻ, ബെന്നി പുത്തൻപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.