 
പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന പ്രീ മാരിയേജ് കൗൺസലിംഗ് കോഴ്സിന്റെ 37- മത് ബാച്ചിന്റെ ക്‌ളാസുകൾ ആരംഭിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം സി.എൻ വിക്രമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.സലിംകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ- ഓർഡിനേറ്റർ കെ.ആർ സലീലനാഥ്, എന്നിവർ സംസാരിച്ചു. ഡോ.സുരേഷ്‌കുമാർ ക്‌ളാസുകൾ നയിച്ചു. ഇന്ന് ശ്രീനാരായണ ധർമ്മം എന്ന വിഷയത്തിൽ ശൈലജ രവീന്ദ്രനും, സങ്കൽപ്പങ്ങളും യാഥാർത്ഥ്യങ്ങളും കുടുംബജീവിതത്തിൽ എന്ന വിഷയത്തിൽ രാജേഷ് പൊന്മലയും ക്‌ളാസുകൾ നയിക്കും.