
പത്തനംതിട്ട: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സമാഗ്രികളുടെ വിതരണം പൂർത്തിയായി. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്കാണ് കളക്ടറേറ്റിലെ ഇലക്ഷൻ വെയർഹൗസിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇ.വി.എം), വി വി പാറ്റ് മെഷീനുകൾ തുടങ്ങിയ പോളിംഗ് സാമഗ്രികൾ കൈമാറിയത്. ആകെ 1397 വിവിപാറ്റുകളും 1290 വീതം ബാലറ്റ്, കൺട്രോൾ യൂണിറ്റുകളുമാണുള്ളത്. 16ന് ഇ.വി.എമുകളുടെ രണ്ടാം ഘട്ട റാന്റമൈസേഷന് ശേഷം 17ന് ഇ.വി.എമുകൾ കമ്മീഷൻ ചെയ്യും.