07-kadambanadu-arattu

അടൂർ : കടമ്പനാട് ഭഗവതി ​ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം ഭക്തിസാന്ദ്രമായി.
ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച ആൽത്തറ മേളത്തിന് ശേഷം നടന്ന വർണ്ണാഭമായ കടമ്പനാട്ട് പൂരം ഉത്സവപ്രേമികളുടെ കണ്ണിനും മനസിനും കുളിർമയേകി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും മുത്തുക്കുടകളും താലപ്പൊലിയും വിവിധ കലാരൂപങ്ങളും വിവിധ വാദ്യോപകരണങ്ങളും ഉത്സവ ഫ്‌ളോട്ടുകളും കൂടി ചേർന്ന് നസ്രേത്ത് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച വർണ്ണാഭമായ ആറാട്ട് ഘോഷയാത്ര കടമ്പനാട് ജംഗ്ഷനിലൂടെ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. രാത്രി 8ന് സംഗീത സദസിന് ശേഷം കൊടിയിറക്കി.