തിരുവല്ല: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന കർഷക തൊഴിലാളി കുടുംബസംഗമം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു മണ്ഡലം സെക്രട്ടറി ബി.എസ് റെജി അദ്ധ്യക്ഷനായിരുന്നു. അഡ്വ.കെ.ജി രതീഷ് കുമാർ, കുറുമ്പകര രാമകൃഷ്ണൻ, പി.കെ.തങ്കൻ, പ്രേംജിത്ത്, വിജയമ്മ ഭാസ്കർ, ബിനു മാത്യു എന്നിവർ സംസാരിച്ചു.