ഓമല്ലൂർ: ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനോടനുബന്ധിച്ച് യു.ഡി.എഫ് ഓമല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തിരഞ്ഞെടുപ്പ് കൺവെൻഷൻ മരിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 10 വർഷമായി ഇന്ത്യ അനുഭവിക്കുന്ന ദുരിതങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസിനു പിന്നിൽ ജനങ്ങൾ അണിനിരക്കുന്നത് കാണുമ്പോൾ തികഞ്ഞ സന്തോഷവും സംതൃപ്തിയും ഉണ്ടെന്ന് മരിയ ഉമ്മൻ പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജോൺസൺ വിളവിനാൽ, എ.സുരേഷ് കുമാർ,ജെറി മാത്യു സാം, മലയാലപ്പുഴ കോമളൻ, കെ.ജി അനിത, വിജയ് ഇന്ദുചൂഡൻ, ലിജോ ബേബി,ജയൻ ഒമല്ലൂർ, കെ.എ വർഗീസ്,ആർ.സി നായർ അജിത് മണ്ണിൽ,പ്രദീപ് കെ നായർലിനു മല്ലേത്ത് എന്നിവർ സംസാരിച്ചു. ആന്റോ ആന്റണിക്കു വേണ്ടി മരിയ ഉമ്മൻ ഓമല്ലൂർ നഗരത്തിലെ കടകളിൽ കോൺഗ്രസ് പ്രവർത്തകരോടെപ്പം വോട്ട് അഭ്യർത്ഥിച്ചു.