ulsavam

ഇലവുംതിട്ട : മലനടയിൽ അശ്വതി മഹോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ 8ന് പ്രഭാതഭേരി, ഉഷപൂജ, തുടർന്ന് ഭാഗവത പാരായണം. ഉച്ചയ്ക്ക് 12 ന് ഓട്ടൻതുള്ളൽ, 12.30ന് സമൂഹസദ്യ, രാത്രി 7ന് നൃത്തസന്ധ്യ, 9.15 ന് കൈകൊട്ടിക്കളി, 9.30ന് നാടകം, നാളെ രാവിലെ പതിവ് പൂജകൾക്ക് ശേഷം ഉച്ചയ്ക്ക് 12ന് ശീതങ്കൻ തുള്ളൽ, 12.30 ന് സമൂഹസദ്യ, രാത്രി 7ന് വനിതാചിന്തുപാട്ട്, 9ന് തിരുവാതിര, 9.15ന് ചികിത്സാധന സഹായ വിതരണവും കിറ്റ് നൽകലും. 9.30ന് ഗാനമേള, 9ന് പതിവ് പ്രഭാത പൂജകൾക്ക് ശേഷം ആചാരവിധിപ്രകാരം പറയിടീൽ, 7.30ന് ചെണ്ടമേളം, തുടർന്ന് ഭാഗവത പാരായണം. ഉച്ച കഴിഞ്ഞ് 3ന് ഇലവുംതിട്ട ദേവീക്ഷേത്രത്തിൽ നിന്ന് ജീവിത എഴുന്നള്ളത്തും മലനടയിൽ സ്വീകരണവും തുടർന്ന് പായസസദ്യ, 3.15 ന് ഓട്ടൻതുള്ളൽ തുടർന്ന് കെട്ടുകാഴ്ച്ച, രാത്രി 7ന് ജീവിത തിരിച്ചെഴുന്നള്ളത്ത്, രാത്രി 8 ന് വയലിൻ ഫ്യൂഷൻ, 9.30 ന് കെട്ടുകാഴ്ച്ചയിൽ പങ്കെടുത്ത ഇനങ്ങൾക്ക് ഒന്നേമുക്കാൽ ലക്ഷം രൂപയുടെ സമ്മാനദാനം. 9.45 ന് ഗാനമേള.