sammelanam

തിരുവല്ല : യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ ഓതറ കോൺഗ്രസ്‌ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി വക്താവ് അഡ്വ.അനിൽ ബോസ് ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ്‌ വൈസ് ചെയർമാൻ ജോസഫ് എം.പുതുശേരി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ്‌ സ്റ്റാൻലി സാമൂവൽ മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതിഅംഗം ജോർജ് മാമ്മൻ കൊണ്ടൂർ, ഡി.സി.സി ജനറൽസെക്രട്ടറി ജി.രഘുനാഥ്, കെ.ശിവപ്രസാദ്, ഓതറ സത്യൻ, ഗോപി മോഹനൻ നായർ, മുസ്ലിംലീഗ് ജില്ലാസെക്രട്ടറി സുനിൽ കുമാർ, അനീഷ്‌ വർക്കി ചെറിയാൻ, എം.കെ.രഘുനാഥൻ, ബോബൻ കണ്ണങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു.