കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ പത്താമുദയ മഹോത്സവത്തിന് 14ന് തുടക്കം കുറിയ്ക്കും. വന വിഭവങ്ങൾ ചേർത്തുള്ള വിഷുക്കണി ദർശനം നടക്കും. കെ.യു ജനീഷ് കുമാർ എം.എൽ.എ ഭദ്ര ദീപം തെളിയിക്കും . 22 ന് ഒൻപതാം മഹോത്സവം എം.എസ് അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും . 23ന് രാവിലെ 9ന് ആദിത്യ പൊങ്കാലയ്ക്ക് നടി നിഷ സാരംഗ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിക്കും. 10ന് സമൂഹസദ്യ 10.30ന് ആദിത്യ പൊങ്കാല നിവേദ്യം 999 മലക്കൊടി എഴുന്നള്ളത്ത്, ആനഊട്ട്. 11ന് സാംസ്‌കാരിക സദസ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. കാവ് പ്രസിഡന്റ് അഡ്വ.ശാന്തകുമാർ അദ്ധ്യക്ഷത വഹിക്കും. പത്താമുദയ ജന്മ വാർഷിക സംഗമം ആന്റോ ആന്റണി എം.പിയും, കാവുകളുടെ സംഗമം റാന്നി ഡി.എഫ്.ഒ.പി.കെ ജയകുമാർ ശർമ്മയും ,ജീവികാരുണ്യ പ്രവർത്തനങ്ങൾ ഡോ.സുനിലും, മത മൈത്രീ സംഗമം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും,​ ഊരാളി സംഗമം ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്ററും ,ഗോത്ര സംഗമം ബി. ഹരികുമാറും ഉദ്ഘാടനം ചെയ്യും.