
കോന്നി : കാട്ടുപന്നിയുടെ ആക്രമണത്തിൽ മലയാലപ്പുഴ നല്ലൂർ പുന്നക്കൽ ശശിധരൻ നായർക്ക് (67) പരിക്കേറ്റു. ശനിയാഴ്ച രാവിലെ 9.30ന് ആണ് സംഭവം. പുരയിടത്തിലെ റബർത്തോട്ടത്തിൽ നിൽക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. കുത്തേറ്റ ശശിധരൻ നായരെ പൊതിപ്പാട്ടുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും എത്തിച്ചു ചികിത്‌സ നൽകി.