1
ചങ്ങാതിക്കൂട്ടം തെള്ളിയൂരും, മെട്രോ പ്ലസ് ലബോറട്ടിയും സംയുക്തമായി നടത്തിയ സൗജന്യ രക്തപരിശോദന ക്യാമ്പ് എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി. പി. എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി:ചങ്ങാതിക്കൂട്ടം തെള്ളിയൂരിന്റെയും, മെട്രോ പ്ലസ് ലബോട്ടറിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ രക്ത പരിശോധന ക്യാമ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി.പി. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ചങ്ങാതി ക്കൂട്ടം സെക്രട്ടറി രാജീവ്‌.എ.ആർ അദ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഉഷാ ജേക്കബ്, മനോജ്‌ കുമാരസ്വാമി, മനു മോഹൻ, പ്രശാന്ത്.കെ.പി, ശ്രീരാജ് ശശിധരൻ, കൊച്ചുമോൻ, രാജീവ്‌.കെ എന്നിവർ പ്രസംഗിച്ചു.