പന്തളം: എൻ.ഡി.എ പന്തളം മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുൻ ചീഫ് വിപ്പ് പി.സി.ജോർജ് പന്തളത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി. ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറികൊടുമൺ നന്ദ കുമാർ , അരുൺ പ്രകാശ്,അഡ്വ.പന്തളം പ്രതാപൻ, സുശീല സന്തോഷ്, രാജേഷ് കുമാർ,വിജയ കുമാർ തെങ്ങമം എന്നിവർ സംസാരിച്ചു.