
പത്തനംതിട്ട : മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മണ്ഡലത്തിൽ എത്തുന്നതോടെ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മൂർച്ച കൂടും. രാവിലെ ഒൻപതിന് അടൂർ വൈറ്റ്പോർട്ടിക്കോയിൽ വാർത്താസമ്മേളനമാണ് ആദ്യ പരിപാടി. 10ന് അടൂർ കെ.എസ്.ആർ.ടി.സി കോർണറിൽ എൽ.ഡി.എഫ് യോഗത്തിൽ അദ്ദേഹം പ്രസംഗിക്കും. തുടർന്ന് വൈറ്റ് പോർട്ടിക്കോയിൽ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കും. വൈകിട്ട് നാലിന് പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിലും 5.30ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ തോംസൺ ഗ്രൗണ്ടിലും നടക്കുന്ന പൊതുസമ്മേളനത്തിൽ പിണറായി പ്രസംഗിക്കും.