muttam

അടൂർ: ഗ്രാമങ്ങളിലും നഗരങ്ങളിലും ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്ക് അടൂർ മണ്ഡലത്തിൽ പര്യടനം നടത്തി. ഇന്നലെ രാവിലെ അങ്ങാടിക്കലിൽ എം.രാജേഷിന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നുമാണ് സ്വീകരണ പര്യടനം ആരംഭിച്ചത്. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. പന്തളം തെക്കേക്കര, തുമ്പമൺ, പന്തളം നഗരസഭ, പള്ളിക്കൽ, അടൂർ നഗരസഭ, ഏറത്ത് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനത്തിന് ശേഷം രാത്രി ചൂരക്കോട് കളത്തട്ടിൽ സമാപിച്ചു. സ്ത്രീകളും കുട്ടികളും അടക്കം വൻ ജനക്കൂട്ടം സ്ഥാനാർത്ഥിയെ കാത്തു നിന്ന് പൂക്കളും പൂമാലകളും പുസ്തകവും സമ്മാനിച്ചു. വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ രാമചന്ദ്രൻ കടന്നപ്പള്ളി, ചിറ്റയം ഗോപകുമാർ, രാജു ഏബ്രഹാം, കെ.പി.ഉദയഭാനു, പി.ബി.ഹർഷകുമാർ, ടി.ഡി.ബൈജു, ഡി.സജി, എ.എൻ.സലിം, ആർ.ജ്യോതികുമാർ, അഡ്വ എസ്.മനോജ്, കെ.കെ.ശ്രീധരൻ,രാധാ രാമചന്ദ്രൻ, ശ്രീനാദേവി കുഞ്ഞമ്മ. അഡ്വ.ശ്രീഗണേഷ്, വർഗീസ് പേരയിൽ തുടങ്ങിയവർ സംസാരിച്ചു.