
ചെന്നീർക്കര : എൻ.ഡി.എ ചെന്നീർക്കര പ്രവർത്തക കൺവെൻഷൻ സ്ഥാനാർത്ഥി അനിൽ കെ.ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് ആയിരൂർ, ന്യൂനപക്ഷമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു, ബി.ജെ.പി ജില്ലാ സെക്രട്ടറി റോയ് മാത്യു, മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ, ജനറൽ സെക്രട്ടറിമാരായ പി.എസ് പ്രകാശ്, സതീഷ്, വൈസ് പ്രസിഡന്റ് രഞ്ജിനി അടകൽ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.കെ.ശശി, വാർഡ് മെമ്പർ കെ.ആർ.ശ്രീകുമാർ, എസ്.സി.മോർച്ച മണ്ഡലം പ്രസിഡന്റ് രാജേഷ് മാറ്റൂർ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
എൻ.ഡി.എ ഇലന്തൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം കെ.കെ.ശശി ഉദ്ഘാടനം ചെയ്തു.