മല്ലപ്പള്ളി:കേവലം അമ്പത് സീറ്റിൽ പോലും മത്സരിക്കാത്ത സി.പി.എം പ്രകടനപത്രിക പുറത്തിറക്കി ജനങ്ങളെ പറ്റിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ മല്ലപ്പള്ളി ബ്ലോക്കിലെ പര്യടന പരിപാടിയുടെ സമാപന സമ്മേളനം കല്ലൂപ്പാറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജനറൽ സെക്രട്ടറി കോശി പി. സഖറിയ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്‌ വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ, അഡ്വ. റെജി തോമസ്, അഡ്വ. എബി കുര്യാക്കോസ്, ലാലു തോമസ്, എബി മേക്കരിങ്ങാട്ട്, ജെ.എസ് അടൂർ, ജിജോ ചെറിയാൻ, ഇ.കെ സോമൻ, ചെറിയാൻ മണ്ണഞ്ചേരി, ബെൻസി അലക്സ്, ഗീതാ ശ്രീകുമാർ, സ്‌റ്റെല്ല തോമസ്, ടി.എം മാത്യു, ജയിംസ് കാക്കനാട്ടിൽ, ഗീത ശ്രീകുമാർ, ജ്ഞാനമണി മോഹനൻ, സൂസൺ തോംസൺ, പി ജ്യോതി, വിഷ്ണു പുതുശ്ശേരി ഷിജി നടുവിലേ മുറിയിൽ, സനീഷ് എ.വി എന്നിവർ പ്രസംഗിച്ചു.