shakha
കുന്നന്താനം ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക ഉത്സവത്തിന് ക്ഷേത്രംതന്ത്രി തൃക്കൊടിത്താനം ജിനിൽകുമാർ തന്ത്രിയുടെയും മേൽശാന്തി രാഘുനാഥൻ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റുന്നു

തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 50 -ാം കുന്നന്താനം ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ വാർഷിക ഉത്സവത്തിന് കൊടിയേറി. തന്ത്രി തൃക്കൊടിത്താനം ജിനിൽകുമാർ തന്ത്രിയുടെയും മേൽശാന്തി രാഘുനാഥൻ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കെ.എം.തമ്പി, സെക്രട്ടറി എം.ജി.വിശ്വംഭരൻ, വൈസ് പ്രസിഡന്റ് എം.പി.രാധാകൃഷ്ണൻ, യൂണിയൻ കമ്മിറ്റിയംഗം സലി വേലൂർ, ശാഖാ കമ്മിറ്റിയംഗങ്ങൾ, യൂത്ത് മൂവ്മെന്റ്, വനിതാ സംഘം ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് ഗുരുദേവകൃതികളുടെ പാരായണം, 3.30ന് പ്രതിഷ്ഠാ സമ്മേളനം നടത്തി. വൈകിട്ട് ഭക്തിഗാനാമൃതം നടത്തി. ഇന്ന് രാവിലെ 7.30ന് മൃത്യുഞ്ജയഹോമം, 10ന് ഗുരുധർമ്മ പ്രചാരകൻ ബിജു പുളിക്കലേടത്തിന്റെ പ്രഭാഷണം, 1ന്സമൂഹസദ്യ, 7.30ന് നാടകം, നാളെ രാവിലെ 8ന് ഗുരുദേവകൃതികളുടെ പാരായണം. പ്രതിഷ്ഠാ ദിനമായ 10ന് കലാവിരുന്ന്, മെഗാ തിരുവാതിര, 1ന് പ്രസാദമൂട്ട്, 10ന് രാവിലെ 6.30ന് വിശേഷാൽ ഗുരുപൂജ, 8.30ന് ശതകലശപൂജ, കലശാഭിഷേകം, 10ന് പ്രഭാഷണം -തന്ത്രി ജിനിൽകുമാർ, 1ന് സമൂഹസദ്യ, വൈകിട്ട് 4ന് ഷോപ്പിങ് കോംപ്ലക്സിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. തിരുവല്ല യൂണിയൻ പ്രസിഡന്റ് കെ.എ. ബിജു അദ്ധ്യക്ഷത വഹിക്കും. മാവേലിക്കര കൊറ്റാർകാവ് ആത്മബോധോദയ സംഘം കർമകർത്താവ് സ്വാമി സൂക്ഷ്മാനന്ദജി അനുഗ്രഹപ്രഭാഷണം നടത്തും. 7.30ന് നാടൻപാട്ടുകൾ എന്നിവ നടക്കും.