തിരുവല്ല: കദളിമംഗലം പടേനിയിൽ ഇരുവെള്ളിപ്പറ - തെങ്ങേലി കരക്കാരുടെ പകൽ പടേനി ഇന്ന് നടക്കും.. രാവിലെ 9ന് തെറ്റുകുറ്റങ്ങൾക്ക് മാപ്പപേക്ഷിച്ചുകൊണ്ട് മംഗളഭൈരവി കളത്തിൽ തുളളിമാറും. ശേഷം കണിയാൻ കളത്തിലെത്തും. തുടർന്ന് പൂപ്പടയും ഗന്ധർവൻ കോലവും തുള്ളും. 10ന് പകൽ പടേനി . പകൽ സമയം തിരുനട തുറന്നിട്ട് തുള്ളി ഉറഞ്ഞ് കനൽ വാരിയെറിയുന്ന കാലയക്ഷി കോലം കദളിമംഗലം പടേനിയുടെ പ്രത്യേകതയാണ്. നാളെ വെൺപാല കരക്കാരുടെ പകൽ പടേനിയോടെ കദളിമംഗലം പടേനി സമാപിക്കും.